തിരുനെല്ലി ചേലൂര്‍ അസീസി എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുര ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പാചകപ്പുര നിര്‍മ്മിച്ചത്. പ്രധാനധ്യാപിക സിസ്റ്റര്‍ ജിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോത്രക്ലബിന്റെ കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം, പോഷന്‍ അഭിയാന്‍ പച്ചക്കറി തൈ വിതരണം, വീട്ടു ലൈബ്രറി പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കുട്ടികളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എം. വിമല, പി.എന്‍. ഹരീന്ദ്രന്‍, രജനി ബാലരാജ്, ടി.സി. ജോസ്, ഹൃത്വിക് സുരേഷ്, പി.ടി.എ പ്രസിഡന്റ് റിജോ മാത്യു, സി.പി. നിധിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.