പത്തനംതിട്ട: ഇവിടെയെല്ലാമുണ്ട് സാര്‍, പക്ഷെ വീട്ടിലെത്തിയാല്‍ എന്തുചെയ്യും
ഇവിയെല്ലാമുണ്ട് സര്‍, പക്ഷെ വീട്ടിലേക്ക് മടങ്ങിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും. ഉപ്പുപാത്രം വരെ പ്രളയജലം കൊണ്ടുപോയി. ആറന്മുള ലക്ഷ്മിപാര്‍വതിയില്‍ ലത എന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴഞ്ചേരി തെക്കേമലയിലെ എംജിഎം ആഡി റ്റോറിയത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞ വാക്കുകളാണിത്. തങ്ങളുടെ വീട്ടില്‍ മുറ്റത്തിനപ്പുറം ഒരിക്കലും വെള്ളം കയറിയിട്ടില്ല. എന്നാല്‍ 15ന് രാത്രിയോടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അതിവേഗം ജലനിരപ്പ് ഉയര്‍ന്നു. വീട്ടിനുള്ളില്‍ മുട്ടറ്റം ജലമായപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് അവശയായ അമ്മയേയും കൂട്ടി താനും സഹോദരിയും നാല് കുട്ടികളും വീടിന്റെ ടെറസില്‍ അഭയം തേടി. കോരിച്ചൊഴിയുന്ന മഴയില്‍ ഒറ്റനില വീടിന്റെ ടെറസില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. വീടിന്റെ ടെറസിലേക്കും വെള്ളം കയറുന്ന നിലയിലേക്ക് സ്ഥിതി കൂടുതല്‍ മോശമായി. ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇനിയൊരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങള്‍. കൈയില്‍ കരുതിയ മൊബൈല്‍ ഫോണില്‍ കിട്ടാവുന്നവരെയൊക്കെ സഹായത്തിന് വിളിച്ചു. എല്ലാവരും നിസഹായര്‍. മത്സ്യബന്ധന ബോട്ടുകളില്‍ രക്ഷാ പ്രവ ര്‍ത്തനത്തിന് ആളുകളെത്തുമെന്ന മറുപടി ചിലരില്‍ നിന്ന് ലഭിച്ചു. വെളുപ്പിന് മൂന്നരയോടെ മത്സ്യബന്ധന ബോട്ടുകളില്‍ മത്സ്യതൊഴിലാളികളും എന്‍ഡിആര്‍എഫിന്റെ സേനാംഗങ്ങളും എത്തി വീടിന്റെ ടെറസില്‍ നിന്ന് ഏറെ ബുദ്ധിമുട്ടി ഏഴ് പേരെയും ബോട്ടുകളിലാക്കി. അടുത്ത രണ്ട് വീടുകളിലെ എട്ട് പേരെക്കൂടി രക്ഷപ്പെടുത്തി തെക്കേമലയില്‍ എത്തിച്ചു. അവിടെ നിന്നും ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ അതിവേഗം തെക്കേമലയിലെത്തിച്ചു. തുടര്‍ന്ന് അവശയായ അമ്മയേയും കുട്ടികളെയും സൈനികര്‍ ആംബുലന്‍സില്‍ നിന്നും സ്‌ട്രെച്ചറില്‍ എംജിഎം ആഡിറ്റോറിയത്തിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം നല്‍കി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന കരുതിയ ജീവിതം തിരിച്ചു തന്നതിന് നന്ദി പറയേണ്ടത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്കും എന്‍ഡിആര്‍എഫിന്റെ സേനാംഗങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനുമാണെന്ന തിരിച്ചറിവ് തങ്ങള്‍ക്കുണ്ടെന്നും ലത പറഞ്ഞു.
12 വര്‍ഷം മുമ്പ് ലതയുടെ ഭര്‍ത്താവ് മരിച്ചു. രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ കാലടി ശ്രീശങ്കര കോളേജില്‍ ബി.എസ്.സിക്ക് പഠിക്കുന്നു. ഇളയമകള്‍ തിരുവനന്തപുത്ത് ബി. ടെക്കിനും. ലതയുടെ അമ്മ ശാന്തമ്മ, സഹോദരി സുധ, എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് ലതയുടെ കുടുംബം. സ്വാതന്ത്ര്യദിനത്തിന്റെ അവധിയായതിനാല്‍ എല്ലാവരും വീട്ടിലുണ്ടായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിധവയായ ലതയും ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഇവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. പ്രളയജലം വീട്ടിലുള്ളതെല്ലാം വിഴുങ്ങിയപ്പോള്‍ ഇനിയെന്തുചെയ്യുമെന്ന നിസഹായവസ്ഥയാണ് ഇവരുടെ മുന്നിലുള്ളത്. ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പോലുമില്ലാതിരുന്ന തങ്ങളെ രക്ഷപ്പെടുത്തിയതുപോലെ പുനരധിവാസത്തിലും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്ന വിശ്വസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങി നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ച് ജീവിതം പച്ചപിടിപ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ലതയും കുടുംബവും. ഇതിന് സമൂഹത്തിന്റെ പിന്തുണയും ആവശ്യമുണ്ട്.