വയനാട് ജില്ലാ പഞ്ചായത്തും ജില്ലാ ആയുര്‍വേദ ആശുപത്രിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി യോഗ-ഇമോഷണല്‍ ഫ്രീഡം പരിശീലന പരിപാടി വെള്ളമുണ്ട പാലിയണ നെഹ്രു മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നെഹ്രു ലൈബ്രറി പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ‘തിരിച്ചു നടക്കാം യുവത്വത്തിലേക്ക്’ എന്ന പദ്ധതിയില്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ മനഃശാസ്ത്ര അറിവുകളും ഉള്‍പ്പെടുത്തികൊണ്ടുള്ള പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇ.കെ. ജയരാജന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ.വി. സുഷ, വെള്ളമുണ്ട ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ഷഫ്ന ഭാനു, വി.കെ. ഗോവിന്ദന്‍, വിനോദ് പാലിയാണ, കെ. സുമേഷ്, ബിന്ദു രാജീവന്‍, കെ. അജിത, എം.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
