കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് നടത്തുന്ന എം.ഫില്‍ ഇന്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇന്ന് മുതല്‍ (ഒക്ടോബര്‍ 26) നവംബര്‍ 8 വരെ അപേക്ഷിക്കാം.
പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായോ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകള്‍ ആപ്ലിക്കേഷനോടൊപ്പം അപ്ലോഡ് ചെയ്യണം.
എം.ഫില്‍ ഇന്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്ക് കോഴ്സിന് അപേക്ഷിക്കുന്നവര്‍ എം.എ/എം.എസ്സ്.ഡബ്ല്യു ഇന്‍ സോഷ്യല്‍വര്‍ക്കില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രിക്ക്/മെന്‍ഡല്‍ ഹെല്‍ത്ത് സ്‌പെഷ്യലൈസേഷനോടുകൂടി 55% ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. അവസാന വര്‍ഷ സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി കോഴ്സിന് അപേക്ഷിക്കുന്നവര്‍ എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാര്‍ 55% ശതമാനം മാര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ 50% മാര്‍ക്കോടെയും ജയിച്ചിരിക്കണം. പ്രവേശന പരീക്ഷ നവംബര്‍ 13 ന് കോഴിക്കോട് വച്ച് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2560363.