2022-23 വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് – 1, ഇൻഫർമേഷൻ ടെക്‌നോളജി – 1) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടത്തും.
വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേദിവസം ഉച്ചയ്ക്ക് 1.30ന് കോളേജിൽ ഹാജരാകണം. രണ്ടിനുശേഷം രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. വിവരങ്ങൾക്ക്: www.gecbh.ac.in.