കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി പ്പിച്ചു. സൂക്ഷ്മ-ലഘു, ഇടത്തരം വ്യവസായ മന്ത്രാലയം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലൂടെ നടപ്പിലാക്കുന്ന തൊഴില്‍ദായക പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായ ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ക്ലാസ്സെടുത്തു.

50 ലക്ഷം വരെ അടങ്കല്‍ തുകയുള്ള വ്യവസായ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 95 ശതമാനം ബാങ്ക് വായ്പയുടെ 35 ശതമാനം വരെ മാര്‍ജിന്‍ മണി സബ്സിഡിയും നല്‍കി പുതുസംരംഭകരെ സഹായിക്കുന്ന പദ്ധതിയാണ് പി.എം.ഇ.ജി.പി തൊഴില്‍ദായക പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയും ഖാദി ബോര്‍ഡ് നടപ്പിലാ ക്കുന്നുണ്ട്. ഈ പദ്ധതിയില്‍ 10 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.ആയിഷ, ലീഡ് ബാങ്ക് മാനേജര്‍ വിപിന്‍ മോഹന്‍, ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ നിഥിന്‍ കെ നാഥ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കല്‍പ്പറ്റ ബ്ലോക്ക് എഫ്.എല്‍.സി.സി ശശിധരന്‍ നായര്‍, ഖാദി ബോര്‍ഡ് നോഡല്‍ ഓഫീസര്‍ എം. അനിത, തുടങ്ങിയവര്‍ സംസാരിച്ചു.