സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയ്ക്കായി ലഹരി രഹിതയുവത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എംഎൽഎ നിർവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, ഹൈഡ്രജൻ ബലൂൺ ക്യാമ്പയിൻ, ലഹരി വിരുദ്ധ മാജിക് ഷോ, ലഹരി വിരുദ്ധ തീം ഡാൻസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ചടങ്ങിൽ എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയായി. അഡീഷണൽ ഡി.എം.ഒ ഡോ പീയുഷ് എം നമ്പൂതിരിപ്പാട്, വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ, പ്രധാന അധ്യാപിക ഷൈനി ജോസഫ് ,ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (ഇൻ ചാർജ്) കെ മുഹമ്മദ് മുസ്തഫ, എൻ ടി സി പി സോഷ്യൽ വർക്കർ അഞ്ജിത ശ്രീധരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.