തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പനവല്ലി മിച്ചഭൂമി കോളനിയില്‍ ആരംഭിച്ച നങ്ക അങ്ങാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവജ്യോതി കുടുംബശ്രീ അംഗമായ ഉഷ സുരേഷിന്റെ സംരംഭമായ കവല പീഡിക നങ്ക അങ്ങാടിയുടെ ഉദ്ഘാടനമാണ് നടന്നത്. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഇരുപത്തി രണ്ടാമത്തെ നങ്ക അങ്ങാടിയാണ് കവലപ്പീഡിക. തിരുനെല്ലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി അധ്യക്ഷത വഹിച്ചു. അനിമേറ്റര്‍ കെ.കെ. ഷീബ, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, സി.ഡി.എസ് എക്‌സിക്യൂട്ടീവ് എന്‍. പുഷ്പ, നവജ്യോതി കുടുംബശ്രീ പ്രസിഡന്റ് എം. സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.