യുവജനങ്ങളുടെ സര്‍ഗ്ഗശേഷിയെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന കേരളോത്സവം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മായ ബിജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കേരളോത്സവം നടത്തുന്നത്. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, ലോങ് ജമ്പ്, 100, 200, 800 മീറ്റര്‍ ഓട്ടം 400 മീറ്റര്‍ റിലേ തുടങ്ങിയ കായിക മത്സരങ്ങളും വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നഗരസഭയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവം 9 ന് സമാപിക്കും.
വൈസ് ചെയര്മാന് ജോയി ആനിതോട്ടം, നഗരസഭ അംഗങ്ങളായ സിബി പാറപ്പായില്‍, ജോയി വെട്ടികുഴി, മനോജ് മുരളി, മറ്റ് ജനപ്രതിനിധികള്‍, നഗരസഭ സെക്രട്ടറി പ്രകാശ് കുമാര്‍ വി, മറ്റു ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സാംസ്കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.