വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആസ്തികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജി ഐ എസ് ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഡ്രോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചത്.

മയ്യന്നൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിഷ, മെമ്പര്‍മാരായ ഗോപാലന്‍ മാസ്റ്റര്‍, വിദ്യാധരന്‍, ഷറഫുദ്ധീന്‍, പ്രശാന്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. നസീമ തട്ടാന്‍കുനി സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പുഷ്പ ഹെന്‍സനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.