നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ സ്കൂളിൽ സംഘടിപ്പിച്ച നിയുക്തി മിനി തൊഴിൽ മേളയിൽ 108 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 240 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 20 തൊഴിൽദായകർ പങ്കെടുത്ത തൊഴിൽ മേളയിൽ 551 ഉദ്യോഗാര്‍ത്ഥികൾ പങ്കെടുത്തു. ജില്ലയിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നതിനാണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് തൊഴിൽമേള സംഘടിപ്പിച്ചത്.
