പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയായ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്കില്‍ (സി.ഡി.റ്റി.പി) സീറ്റൊഴിവ്. ടേണിങ് ആന്റ് ബേസിക്സ് ഓഫ് സി.എന്‍.സി, അലുമിനിയം ഫാബ്രിക്കേഷന്‍, സര്‍വ്വേയിങ്, ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സ് സര്‍വ്വീസിങ് എന്നീ സൗജന്യ കോഴ്സുകളിലാണ് ഏതാനും സീറ്റൊഴിവുള്ളത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന, പ്രത്യേകിച്ചും സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, ശാരീരിക വൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ ഒന്നിനുള്ളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.ഡി.റ്റി.പി. ഓഫീസില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 808948408