മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി മാലിന്യ ശേഖരണം പുനരാരംഭിച്ചു. എം.സി.എഫിന്റെ അപര്യാപ്തതയാല്‍ നിര്‍ത്തിയ വാതില്‍പ്പടി മാലിന്യ ശേഖരണമാണ് പഞ്ചായത്തില്‍ പുനരാരംഭിച്ചത്. ഡിസംബര്‍ മുതല്‍ അജൈവമാലിന്യ വാതില്‍പ്പടി ശേഖരണം കാര്യക്ഷമമാക്കുമെന്നും ഹരിത കര്‍മ്മസേന പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്നും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് പറഞ്ഞു.
എല്ലാ മാസവും ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്, മറ്റ് ഖരാമലിന്യങ്ങളും ശേഖരിക്കും. യൂസര്‍ഫീ വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപ എന്ന നിലയില്‍ നല്‍കണം. എല്ലാ വാര്‍ഡുകളിലും നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍മാര്‍ ഉദ്ഘാടനം ചെയ്തു.
