ലോക എയ്ഡ്സ് ദിനത്തില്‍ റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച്, പനമരം പഞ്ചായത്ത്, പനമരം സാമൂഹികാരോഗ്യ കേന്ദ്രം, ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ടും സംയുക്തമായി എയ്ഡ്സ് ദിന ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ ചെയര്‍മാനും ഐ.ആര്‍.സി.എസ് സുരക്ഷാ പ്രോജക്ട് ഡയറക്ടറുമായ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍ എയ്ഡ്സ്ദിന സന്ദേശം നല്‍കി.

ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് സൗജന്യ എച്ച്.ഐ.വി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ആര്‍ ഷീജ റെഡ് റിബണ്‍ പ്രചാരണ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. പി. രജ്ഞിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പനമരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ എയ്ഡ്സ് ബോധവല്‍ക്കരണ റാലിയും പനമരം ഗവ. നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും നടത്തി. എച്ച്.ഐ.വിക്കെതിരെ പ്രതിജ്ഞയും എടുത്തു. സുരക്ഷാ പ്രോജക്ടിന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ എച്ച് ഐ.വി പരിശോധനയും നടന്നു.