നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ന്യൂട്രോപിനിയ വാര്‍ഡിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) രാവിലെ 11 ന് ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തും. കളക്ടര്‍ എ. ഗീത മുഖ്യാതിഥിതിയാകും. ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. പി. ദിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കായി ഘട്ടം ഘട്ടമായി ഐ.പി സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നവരില്‍ രക്താണുക്കള്‍ കുറയുന്ന ന്യൂട്രോപിനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചകിത്സിക്കുന്നതിന് നിര്‍മ്മിച്ചതാണ് ന്യൂട്രോപിനിയ വാര്‍ഡ്.
