റവന്യൂ സർവെ ഭവന നിർമാണ വകുപ്പുകളിലെ ജീവനക്കാരുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റവന്യൂ കലോത്സവം 2022 ലെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക ‘പൊലിമ’യുടെ പ്രകാശനം റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഏറ്റുവാങ്ങി.
സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, ഭവന നിർമാണ ബോർഡ് സെക്രട്ടറി ഡോ. വിനയ് ഗോയൽ, റവന്യൂ അഡീഷണൽ സെക്രട്ടറി അബ്ദുൾ നാസർ, ലാൻഡ് റവന്യു കമ്മീഷണർ ടി.വി. അനുപമ, ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഢ്യൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.വി. മനോജ്, അസി.കമ്മീഷണർ(ഡിഎം) ബീന പി. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.