വനിതാ ശിശു വികസന വകുപ്പ്്, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഒ.ആര്.സി പദ്ധതി വയനാട് എന്നിവരുടെ ആഭിമുഖ്യത്തില്‍ പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂളില്‍ ‘കുട്ടികളോടൊപ്പം ജില്ലാ കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുമായി ദ്വിഭാഷിയുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ എ. ഗീത സംവദിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥി ശിവപ്രസാദ് വരച്ച ചിത്രം കളക്ടര്‍ക്ക് സമ്മാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി, ഒ.ആര്.സി സൈക്കോജിസ്റ്റ് ഹരിത പോള്‍, പ്രധാനാധ്യപിക എന്‍.ജെ ഡോളി, പി. ടി. എ പ്രസിഡന്റ് ഇ. കെ ശശിധരന്, സാന്ദ്ര സിറിയക്ക് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
