നന്ദിയോട് വലിയ വേങ്കോട്ടുകോണം അരുൺ നിവാസിൽ അരുൺ എന്ന ആദിവാസി യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കി നടുറോഡിൽ തള്ളിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിന്മേൽ അടിയന്തിര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മീഷൻ നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് നിർദേശം നൽകി.