വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ 2023 ജനുവരി 20 വരെ സ്വീകരിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.