തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിനു കീഴിലുള്ള കണ്ടല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ അധികമായി അനുവദിച്ച ആറു സീറ്റുകളുടെ അഡ്മിഷൻ കോളേജിൽ ഡിസംബർ 29ന് നടത്തും.
രാവിലെ 11 മണിവരെ 100 രൂപ ഫീസടച്ച് രജിസ്ട്രേഷൻ നടത്താം. 11 മണിക്ക് ശേഷം രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ അസൽ, റ്റി.സി, കോൺടാറ്റ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അഡ്മിഷൻ ഫീ, പി.റ്റി.എ ഇൻസ്റ്റിറ്റ്യൂഷൻ ഡെവലപ്മെന്റ് ഫണ്ട് എന്നിവയ്ക്കുള്ള തുകയും അടയ്ക്കണം.