പത്തനംതിട്ട ജില്ലയിലെ അങ്കണ്‍വാടികളിലെ കുട്ടികള്‍ക്ക് പൂരകപോഷണമൊരുക്കുന്ന കുടുംബശ്രീയുടെ അഞ്ച് ന്യൂട്രിമിക്സ് യൂണിറ്റുകള്‍ പ്രളയത്തില്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായി. ഇരവിപേരൂര്‍, പന്തളം, നെടുപ്രം, നിരണം, കടപ്ര, ആറന്മുള, ഓമല്ലൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളിലായി എട്ട് ന്യൂട്രിമിക്സ് യൂണിറ്റുകളാണ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇതില്‍ ഇരവിപേരൂര്‍, മല്ലപ്പള്ളി, പന്തളം എന്നിവിടങ്ങളിലൊഴികെയുള്ള യൂണിറ്റുകളാണ് പ്രളയത്തില്‍ നശിച്ചത്. ആധുനിക പാക്കിംഗും ഗുണമേന്മയും ഉറപ്പാക്കുന്നതിനുള്ള മെഷീനുകള്‍ ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ യൂണിറ്റുകള്‍ സ്ഥാപിച്ചത്. പവര്ബ്ലെന്ഡര്, പൗച്ച് കോഡിങ് മെഷിന്, ഓട്ടോമാറ്റിക് പൗഡര്‍ ഫില്ലിംഗ് മെഷീന്, ഓട്ടോമാറ്റിക് വാഷിംഗ് ആന്‍ഡ് ഡ്രൈയിംഗ് മെഷിന് എന്നിങ്ങനെയുള്ള യൂണിറ്റിലെ എല്ലാ മെഷീനുകളും വെള്ളം കയറി പ്രവര്‍ത്തനരഹിതമായി.
