പത്തനംതിട്ട: പ്രളയമൊഴിഞ്ഞിട്ടും ദുരിതം പേറുന്ന ജനങ്ങള്‍ക്ക് സുമനസുകളുടെ സഹായം ഇപ്പോഴും തുടരുന്നു. തെക്കേമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിനാവള്ളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഒരു കൂട്ടം യുവജനങ്ങളാണ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി കളക്ട്രേറ്റിലെത്തിയത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൂടെ ലഭിച്ച തുകയുടെ ഒരു ഭാഗം ഇവര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ലെവിന്‍ മാത്യു എബ്രഹാം, ജോജി ജോര്‍ജ്, ജസ്റ്റിന്‍ സാബു, നോയല്‍ ജിയോ, നിതിന്‍ ഫിലിപ്പ് എന്നിവരാണ് തുക കൈമാറിയത്. പ്രളയം രൂക്ഷമായ അന്നമുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലും സജീവസാന്നിധ്യമായിരുന്ന ഇവര്‍.
