ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേപ്പൂര്‍ തീരസഭ അദാലത്ത് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിൽ നടന്നു.152 പരാതികൾ പരിഗണിച്ചു. കടലുണ്ടി മുതല്‍ മാറാട് വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ പരിഹരിച്ചു.
സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. ലോണ്‍ സംബന്ധമായവ, പുനര്‍ഗേഹം, ലൈഫ്മിഷന്‍, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
അദാലത്ത് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം ഗിരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രജനി, കൊല്ലരത്ത് സുരേശന്‍, വാടിയില്‍ മുഹമ്മദ് നവാസ്, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ പ്രസംഗിച്ചു.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ സ്വാഗതവും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് പ്രധാനധ്യാപിക ജയലളിത നന്ദിയും പറഞ്ഞു. അടുത്ത തീരസഭ അദാലത്ത് ജനുവരി ആറിന് കൊയിലാണ്ടിയില്‍ നടക്കും.