പാലക്കാട് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ ജനുവരിയില്‍ ഗവി, മൂന്നാര്‍, നെല്ലിയാമ്പതി, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഏഴിന് നടക്കും. ഏഴ് സീറ്റുകള്‍ ഒഴിവുണ്ട്. ഗവി യാത്ര എട്ടിന് രാത്രി 10 ന് ആരംഭിക്കും. ഒന്‍പതിന് ഗവി സന്ദര്‍ശിച്ച് പത്തിന് പുലര്‍ച്ചെ നാലോടെ പാലക്കാട് തിരികെ എത്തും. 2850 രൂപയാണ് ചാര്‍ജ്. മൂന്നാര്‍ യാത്ര 14 നും നെല്ലിയാമ്പതി യാത്ര ശനി, ഞായര്‍ ദിവസങ്ങളിലും നടക്കും. ആഢംബര കപ്പല്‍ യാത്രയ്ക്ക് ടിക്കറ്റ് ആവശ്യമുള്ളവര്‍ 9947086128 എന്ന നമ്പറില്‍ സന്ദേശം അയക്കാം.
വര്‍ഷത്തില്‍ 10 ദിവസം മാത്രം ദര്‍ശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലേയ്ക്ക് പാലക്കാട് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്‍ പ്രത്യേക യാത്ര ഒരുക്കുന്നു. ജനുവരി 8, 11 തീയതികളില്‍ സംഘടിപ്പിക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 570 രൂപയാണ് ചാര്‍ജ്ജ്. 50 പേര്‍ക്ക് മാത്രമാണ് അവസരം. ബുക്കിങ്ങിനായി തിരുവൈരാണിക്കുളം യാത്ര എന്ന് 9947086128 ല്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.