1436 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അറുപത് കവല സെന്റ് ജൂഡ് പാരീഷ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 1436 പേര്‍ക്ക് രേഖകള്‍ നല്‍കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ ഗീത മുഖ്യപ്രഭാഷണം നടത്തി.

706ആധാര്‍ കാര്‍ഡുകള്‍, 353 റേഷന്‍ കാര്‍ഡുകള്‍, 773ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 234 ബാങ്ക് അക്കൗണ്ടുകൾ, 392 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 3420 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്.

സമാപന സമ്മേളന ചടങ്ങിൽ എ ഡി എം എൻ ഐ ഷാജു, ഡെപ്യൂട്ടി കളക്ടർ കെ ദേവകി, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് ദിലീപ്കുമാർ, ഫിനാൻസ് ഓഫീസർ എ കെ ദിനേശൻ, ബത്തേരി തഹൽസിദാർ വി കെ ഷാജി പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ പി കെ ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ പി വി ഷൈജു, പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബീന ജോസ് പഞ്ചായത്ത് സെക്രട്ടറി വി എം അബ്ദുള്ള ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.