സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഗെയിംസ് ഇനങ്ങളുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഗെയിംസ് ഇനങ്ങളായ വടംവലി, ആര്‍ച്ചറി മത്സരങ്ങള്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. മാനന്തവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശശിപ്രഭ മത്സരങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ വിശദീകരിച്ചു.
നഗരസഭ വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.വി.എസ് മൂസ, ലേഖ രാജീവന്, മാര്‍ഗരറ്റ് തോമസ്, എ.ഇ.ഒ എം.എം. ഗണേശന്, പി.ടി.എ പ്രസിഡന്റ് പി.പി ബിനു, പ്രിന്‍സിപ്പാള്‍ സലിം അല്‍ത്താഫ്, വൈസ് പ്രിന്‍സിപ്പാള്‍ സി. രാധിക, ഫ്രാന്‍സിസ് സേവ്യര്‍, സി.പി മുഹമ്മദലി, ജനപ്രതിനിധികള്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി 27 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍ നടക്കുക. 14 ജില്ലകളില്‍ നിന്നായി 850 ഓളം മത്സരാത്ഥികള്‍ പങ്കെടുക്കും.
