രാമപുരം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കുന്നുംപുറം – തൈപ്പുറം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് കരിങ്കല്ല് സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡിന്റെ പുനർനിർമാണം നടത്തുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബൈജു ജോൺ പുതിയിടത്തുചാലിൽ, പഞ്ചായത്തംഗങ്ങളായ സണ്ണി അഗസ്റ്റിൻ, ബീന സണ്ണി, എന്നിവർ പങ്കെടുത്തു.
