രാമപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കൊണ്ടാട് ശ്രീധർമ്മ ശാസ്താക്ഷേത്ര റോഡ് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് മൺറോഡ് കോൺക്രീറ്റിംഗ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ അമ്മിണി കൈതളാവുംകര, സുശീല മനോജ്, ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി ശാസ്താ, കരയോഗം പ്രസിഡന്റ് എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
