ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിൽ ജില്ല മെഡിക്കൽ ഓഫിസിൽ് യോഗം ചേർന്നു.രോഗ നിരീക്ഷണം, പ്രതിരോധ പ്രവർത്തനങ്ങൾ,ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.ശുദ്ധമായ കുടിവെളളമാണ് ലഭ്യമാക്കുന്നതെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് വരുത്തണം എന്നും നിർദേശിച്ചു.മലിന ജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക ആഴ്ചയിൽ ഒരുപ്രാവശ്യം നിർബന്ധമായും കഴിച്ചിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.