സൗജന്യ റേഷന്‍ നല്‍കാത്ത റേഷന്‍ കടകള്‍ക്കെതിരേ കര്‍ശന നടപടി
കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 5 കിലോഗ്രാം സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട് എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഇതിന് അര്‍ഹതയുണ്ട് .ഇത് നിഷേധിക്കുന്ന നടപടി ഏതെങ്കിലും റേഷന്‍ വ്യാപാരിയില്‍ നിന്ന് ഉണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്ന്   ജില്ലാ സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫ് അറിയിച്ചു.