വയനാട്: ഡോ. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിലെ ജീവനക്കാരും മാനേജുമെന്റും ചേര്‍ന്നു രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലാ കളക്ടറേറ്റില്‍ നേരിട്ടെത്തി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ രണ്‍ദീര്‍ കൃഷ്ണന്, സുമ വിഷ്ണു എന്നിവര്‍ ചേര്‍ന്നു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ എന്നിവര്‍ക്ക് തുക കൈമാറി. ചടങ്ങില്‍ എ.ഡി.എം കെ. അജീഷ്, ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ഷൈമ മനോജ് എന്നിവര്‍ പങ്കെടുത്തു.
