കെല്‍ട്രോണിന്റെ സുല്‍ത്താന്‍ ബത്തേരി, കോഴിക്കേട് നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ അഡ്മിഷന്‍ നേടുന്നതിന് പട്ടികജാതി വിഭാഗത്തിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഹാര്‍ഡ്വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐടി എനേബിള്‍ഡ് സര്‍വീസ് ആന്റ് ബി.പി.ഒ, കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്കിംഗ് പ്രൊഫണല്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്ഫോം, യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില,കോ-ഓപ്പറേറ്റീവ് കോളേജ്, സെന്റ് മേരീസ് കോളേജ് റോഡ്, സുല്‍ത്താന്‍ ബത്തേരി. ഫോണ്‍: 7902281422, 8606446162, 9188665545.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സ്

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമപഠനത്തിന്റെ 2023 ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 5 നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍നോളേജ്‌സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട്. 673002. ഫോണ്‍: 9544958182.

അപേക്ഷ ക്ഷണിച്ചു

ശ്രീനാരയണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി, സോഷ്യോളജി ബിരുദ കോഴ്‌സുകള്‍ക്കും, ഹിസ്റ്ററി, സോഷ്യോളജി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. പ്രവേശന യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധനയില്ല. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ടി.സി നിര്‍ബന്ധമില്ല. www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

എട്ടാം ക്ലാസ്സ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഏപ്രില്‍ 5 നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ഫോണ്‍: 04936 220147, 9496984742, 9846347283.