സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സാക്ഷരതാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ചങ്ങാതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സര്‍വേ പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാബിറ അധ്യക്ഷയായ പരിപാടിയില്‍ സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പത്മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.ഡി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍കുമാര്‍, വി.പി ജയരാജന് പങ്കെടുത്തു. സാക്ഷരതാ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, ഡോ. പി.സി ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു. സര്‍വേയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന ഇടങ്ങളില്‍ നിന്നും അവരുടെ വിവരശേഖരണം നടത്തും. മാര്‍ച്ച് 24 മുതല്‍ 28 വരെ ഏഴ് മേഖലകളിലായാണ് സര്‍വേ നടക്കുക.
