പ്രകൃതിക്ക് വിധേയമായും പരിസ്ഥിതിയെ സംരക്ഷിച്ചും മത്സ്യമേഖല മുന്നോട്ടു പോകണമെന്ന് ഫിഷറീസ്്തുറമുഖ കശുവണ്ടി വികസന വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കോട്ടയം ജില്ലയിലെ വനിതാ മത്സ്യവിപണനത്തൊഴിലാളികള്ക്കുള ള പലിശരഹിത വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ പ്രളയത്തിൽ വൻ നാശനഷ്ടമാണ് മത്സ്യ മേഖലയിൽ ഉണ്ടായിട്ടുള്ളത്.ശുദ്ധജല മത്സൃ ങ്ങൾ കുഞ്ഞുങ്ങൾ ഉൾപ്പെടെ വൻ തോതിൽ ഒഴുകി പോയിരിക്കുകയാണ്. മത്സ്യങ്ങളുടെ പ്രജന നം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകണം” മത്സ്യസമ്പത്തിൽ ഉണ്ടായിട്ടുള്ള നഷ്ടം വീണ്ടെടുക്കുന്നതിന് ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിക്കും” ഉൾനാടൻ മത്സ്യ മേഖലയിലെ തൊഴിലിലേക്ക് മത്സ്യ തൊഴിലാളികൾ കടന്നു വരണം.പുഴകളിലെ മത്സ്യ ബന്ധനത്തിനും വിപണനത്തിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും തീരദേശത്ത് കൂടു കൃഷി ക്ക് മത്സ്യ സംഘങ്ങൾ മുഖേന കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയിൽ നേരേ കടവ് ഭാഗത്ത് നഷ്ടപ്പെട്ട ഊന്നു കുറ്റികൾ പുന:സ്ഥാപിക്കുന്നതിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലാത്തവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവാദവും സഹായവും നൽകണമെന്നും ഊന്നു കുറ്റി സ്ഥാപിക്കുന്നതിനുള് ലൈസൻസ് ഫീസിൽ ഇളവ് നൽകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചസി. കെ ആശ എം ‘എൽ’ എ. പറഞ്ഞു.
വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ശശിധരന്‍, കൗണ്‍സിലര്‍ ആര്‍. സന്തോഷ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ് രേഖ, ശ്രീവിദ്യ സുമോദ് ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കട്ര്‍ എസ്. ജയശ്രീ, മത്സ്യത്തൊഴിലാളി സംഘടന ഭാരവാഹികളായ കെ. കെ രമേശന്‍. എന്‍. സി. സുകുമാരന്‍, ഡി. ബാബു, പി.എസ് സന്തോഷ്. എം.കെ രാജു എന്നിവര്‍ സംസാരിച്ചു.മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ സ്വാഗതവും ജില്ലാ മാനേജർ പി.റ്റി ജോസഫ് നന്ദിയും പറഞ്ഞു.മറവന്‍തുരുത്ത് ഉദയനാപുരം, ചെമ്പ്, കൊതവറ. ടി. വി, പുരം, വൈക്കം ടൗണ്‍, നീണ്ടൂര്‍ തുടങ്ങിയ വനിതാ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ 950 അംഗങ്ങള്‍ക്കായി 1.90 കോടി രൂപയുടെ വായ്പ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പ്രവർത്തന മികവ് പുലർത്തിയ സംഘങ്ങൾക്കും സ്വാശ്രയ ഗ്രൂപ്പുകൾക്കും മുന്തി അവാർഡ് സമ്മാനിച്ചു.അവാർഡായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്വാശ്രയ ഗ്രൂപ്പുകൾ മന്ത്രിയ്ക്ക് കൈമാറി