കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് പ്ലാന്റിൽ പ്രവർത്തിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റിൽ ഉത്പാദിപ്പിച്ച ആർദ്ര ജൈവവളത്തിന്റെ വിപണനോദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച എന്റെ കേരളം പ്രദർശന മേളയിലെ നഗരസഭാ സ്റ്റാളിൽ കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി നിർവ്വഹിച്ചു. ജൈവവളത്തിന്റെ ലോഞ്ചിംഗ് ജില്ലാ കളക്ടർ ഡോ. രേണുരാജ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റെ ഡയറക്ടർ ഷാജി ജോസഫിന് കൈമാറി നിർവഹിച്ചു. ​ന​ഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. ടി.ജെ ഐസക്, അഡ്വ. എ.പി മുസ്തഫ, ജൈനജോയ്, കൗൺസിലർമാരായ രാജാറാണി, ആയിഷാ പള്ളിയാൽ, നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്ഹർ, ക്ലീൻ സിറ്റി മാനേജർ കെ.വി വിൻസൺ, ജില്ലാ ടൗൺ പ്ലാനർ ഡോക്ടർ ആതിര രവി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് തുടങ്ങിയവർ സംസാരിച്ചു.