കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി നാളെ (മെയ് 03)ന് വൈകിട്ട് 3.30ന് മാസ്‌കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ ‘Granthappura: Preserving Kerala’s Cultural Heritage through Digital Archiving’ എന്ന വിഷയത്തിലാണ് പ്രഭാഷണം. കെ.സി.എച്ച്.ആര്‍ ചെയര്‍പേഴ്സണ്‍, പ്രൊഫ. മൈക്കല്‍ തരകന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‌റെ ഡയറക്ടറും പ്രിന്‍സിപ്പല്‍ ആര്‍ക്കൈവിസ്റ്റുമായ ഷിജു അലക്സ് പ്രഭാഷണം നടത്തും. ഹൈബ്രിഡ് രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെ.സി.എച്ച്.ആര്‍ വെബ്സൈറ്റിലെ സൂം ലിങ്കിലൂടെയും പങ്കെടുക്കാം. https://zoom.us/j/95632940501, Zoom ID: 956 3294 0501.