കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മെയ് 11ന് രാവിലെ 10ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട് കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലെ മലിനീകരണം, കോട്ടൂളി തണ്ണീര്‍ത്തടാകം, തുഷാരഗിരി പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്നിവയുടെ സംരക്ഷണം എന്നീ വിഷയങ്ങളില്‍ തെളിവെടുപ്പ് നടത്തും. ഈ സ്ഥലങ്ങള്‍ സമിതി സന്ദര്‍ശിക്കുകയും ചെയ്യും.