സ്കോള്‍- കേരള മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അഡീഷണല്‍ മാത്തമാറ്റിക്സ് 2018-20 ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തെ ഒരു റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ‘ബി’ ഗ്രൂപ്പില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസ് 500 രൂപ. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം ജനറേറ്റ് ചെയ്ത് ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോസ്റ്റാഫീസിലും ഫീസ് അടയ്ക്കാം. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 9 വരെ പിഴകൂടാതെയും, ഒക്ടോബര്‍ 12 വരെ 60 രൂപ പിഴയോടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. വിശദ വിവരങ്ങള്‍ സ്കോള്‍ കേരള വെബ്സൈറ്റിലെ അഡീഷണല്‍ മാത്തമാറ്റിക്സ് പ്രോസ്പെക്റ്റസില്‍ ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, ഫീസ് അടച്ച ചെലാനും നിര്‍ദ്ദിഷ്ട രേഖകളും സഹിതമുള്ള അപേക്ഷകള്‍ അതത് വൊക്കേഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം 2018 ഒക്ടോബര്‍ 17 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്കോള്‍-കേരള, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ വഴിയോ എത്തിക്കണം. ഫോണ്‍: 0471-2342950, 2342369, 2342271.
