ജില്ലയിലെ എന്‍.സി.സി 5 കെ ബറ്റാലിയന് പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള നടപടികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കത്ത് നല്കി. പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായ വയനാട് ജില്ലയിലെ കുട്ടികള്‍ക്കുളള ഏക ആശ്രയമാണ് എന്‍.സി.സി ബറ്റാലിയന്. നിരവധി പേര് ഈ ബറ്റാലിയനില്‍ നിന്നും പരിശീലനം നേടുകയും ജോലി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ബറ്റാലിയന് ഇല്ലാതായാല്‍ മറ്റൊരു ജില്ലയില്‍ പോയി സേവനങ്ങള്‍ ലഭ്യമാക്കുക വയനാട് ജില്ലയിലെ കുട്ടികള്‍ക്ക് ദുഷ്കരമാകുമെന്ന് കാണിച്ചാണ് ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അര്‍ദ്ധ ഔദ്യോഗിക കത്ത് നല്‍കിയത്.
