രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വെള്ളമുണ്ട പൊലിസ് സ്റ്റേഷന് എ.എസ്.ഐ രമേശന് തെക്കേടത്ത് മാതൃകയായി. കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം നേരിട്ട് കളക്ടറേറ്റിലെത്തി ചെക്ക് കൈമാറുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയാണ് രമേശന് തെക്കേടത്ത്. പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി പി.ടി സജീവന്, ജോയിന്‍ സെക്രട്ടറി കെ. അഷറഫ്, ട്രഷര്‍ എം.വി അബ്ദുള്‍ നാസര്‍, കേരള പൊലിസ് അസോസിയേഷന് ജില്ലാ സെക്രട്ടറി പി.ജി സതീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
