അപേക്ഷ ക്ഷണിച്ചു
കണ്ണൂർ തളിപ്പറമ്പിലുള്ള അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും (എ ടി ഡി സി ) രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷം ദൈർഘ്യമുള്ള ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ ( ബി വോക് എഫ് ഡി ആർ ) എന്ന റെഗുലർ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0460 2226110 , 8301030362 , 9995004269
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഓമശ്ശേരി ഫെഡറൽ ബാങ്കിന് സമീപത്തായി പ്രവർത്തിക്കുന്ന കൊടുവള്ളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022- 23 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/ വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു .
ഒരു അങ്കണവാടിക്ക് 3000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് പ്രീ സ്കൂൾ എഡ്യൂക്കേഷണൽ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊള്ളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടിയിൽ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസി ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റെ വില : 900 രൂപയും ജി എസ് ടിയും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 12 ഉച്ചക്ക് ഒരു മണി. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2281044
ഇന്റർവ്യൂ
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാറ്റിൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ (അഭാവത്തിൽ) ജനറൽ വിഭാഗത്തിൽപെട്ട ഗസ്റ്റ് ഇൻസ്ട്രക്ട്രറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എൻ ടി സി/എൻ എ സി ഇൻ വയർമാൻ ട്രേഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ഇന്റർവ്യൂ മെയ് 30ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടക്കും. ലാറ്റിൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ (അഭാവത്തിൽ)ജനറൽ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2377016