പൂനൂർ നരിക്കുനി റോഡിൽ ചെയിനേജ് 0/000 മുതൽ 2/500 വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജൂലൈ രണ്ടു മുതൽ ജൂലൈ 15 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ കാപ്പാട് തുഷാരഗിരി അടിവാരം റോഡ് വഴിയും കൊടുവള്ളി നന്മണ്ട റോഡ് വഴിയും പോകേണ്ടതാണ്.