ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്കുളള നടത്തിപ്പിനായി പ്രതിമാസ ലൈസന്‍സ്‌ ഫീസടിസഥാനത്തില്‍ നല്‍കുന്നതിന്‌ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ന് ഉച്ചയ്ക്ക്‌ 12 മണി വരെ ബേപ്പൂർ പോർട്ട് ഓഫീസിൽ സ്വീകരിക്കും. ക്വട്ടേഷനുകളോടൊപ്പം പോർട്ട് ഓഫീസറുടെ പേരില്‍ 5,000 രൂപയുടെ ദേശസാത്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ്‌ നിരതദ്രവ്യമായി ഉളളടക്കം ചെയ്യേണ്ടതാണ്‌. അന്നേ ദിവസം 12 മണി വരെ ലഭിക്കുന്ന ക്വട്ടേഷനുകൾ വൈകിട്ട് മൂന്ന് മണിയ്ക്ക്‌ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863