ഗവി കെഎഫ്ഡിസി കോളനിയിലെ തങ്കയ്യനും കുടുംബത്തിനും ഇനി സന്തോഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം അടിസ്ഥാന രേഖകള്‍ ലഭിക്കാത്തതിനാല്‍ കുടുംബം ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി സര്‍ക്കാരിന്റെ എബിസിഡി ക്യാമ്പിലൂടെ ആവശ്യമായ എല്ലാ അടിസ്ഥാന രേഖകളും അതിവേഗം കൈയ്യിലെത്തി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്കി വരുന്ന എബിസിഡി പദ്ധതിയുമായി ബന്ധപ്പെട്ട് മൂഴിയാര്‍ കെഎസ് ഇബി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് ഗവി, സായ്പുംകുഴി ആദിവാസി മേഖലകളിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന രേഖകല്‍ ലഭ്യമാക്കിയത്. ജില്ലാ ഭരണ കേന്ദ്രം ,ഐടി മിഷന്, പട്ടിക വര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലും, പട്ടിക വര്‍ഗ മേഖലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് അടിസ്ഥാന രേഖകള്‍ നല്കി വരുന്നത്.
ക്യാമ്പിലൂടെ 56 പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും അഞ്ച് പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡും 17 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും നല്കി. ആധാര്‍ എന്റോള്‍മെന്റും അപ്ഡേഷനും ഉള്‍പ്പടെ 38 പേര്‍ക്ക് ആധാര്‍ സേവനം നല്കി . രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ 67 പേരുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കി.
സീതത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രാധാ ശശി അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്, ഐടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് ,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസ്സാര്‍, ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നീസ് ജോണ്‍, അക്ഷയ അസിസ്റ്റന്റ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷിനു, ഊരുമൂപ്പന് സുകുമാരന്‍, എസ്റ്റി പ്രമോട്ടര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സീതത്തോട് ഗ്രാമ പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, ആരോഗ്യ സുരക്ഷാ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അക്ഷയ സംരംഭകരായ കെ.ലേഖ, വി.എം.സാജന്, ആനീ ഏബ്രഹാം, സൗമ്യ സിസി ഏബ്രഹാം, ആര്.രാജശ്രീ എന്നിവരാണ് ക്യാമ്പിന് ക്രമീകരണം ഒരുക്കിയത്.