കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇതുവരെ അംശാദായം അടക്കാത്ത സ്ഥാപനങ്ങള്‍ക്കായി ജൂലൈ 31, ആഗസ്റ്റ് 4,7 തീയതികളില്‍ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കും.
ജൂലൈ 31 ന് ശാന്തന്‍പാറ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയും ആഗസ്റ്റ് 4,7 തീയതികളില്‍ തൊടുപുഴ ജില്ലാ ഓഫീസില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെയുമാണ് അദാലത്ത്. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോയിട്ടുണ്ടെങ്കില്‍ ഫോം 5 ല്‍ രേഖപ്പെടുത്തി തൊഴിലുടമ ഒപ്പിട്ട്, തൊഴിലാളി പിരിഞ്ഞു പോയത് സംബന്ധിച്ച രേഖകള്‍ സഹിതം – സര്‍വീസ് റെക്കോര്‍ഡ് അദാലത്തില്‍ ഹാജരാക്കിയാല്‍ പിരിഞ്ഞു പോയ തൊഴിലാളികളുടെ വിഹിതവും അതിന്റെ പലിശയും ഒഴിവാക്കി കിട്ടും.
2020 ഏപ്രില്‍ 1 മുതല്‍ 2021 സെപ്തംബര്‍ 30 വരെ കോവിഡ് -19 കാലയളവില്‍ സ്ഥാപനം പൂട്ടിക്കിടന്ന മാസങ്ങളിലെ കുടിശ്ശിക ഇളവ് ലഭിക്കുന്നതിന് പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം അദാലത്തില്‍ ഹാജരാക്കിയാല്‍ കുടിശ്ശിക ഇളവ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-229474.