തിരുവനന്തപുരത്ത് നടന്ന എട്ടാമത്  ഏഷ്യന്‍യോഗ  സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് സമാപപിച്ചു. സമാപന സമ്മേളനം  ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, സി.ദിവാകരന്‍ എം.എല്‍.എ, സംഘടാക സമിതി ചെയര്‍മാന്‍ എം.വിജയകുമാര്‍ ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.
നല്ല ആരോഗ്യം നേടാനും മാനസിക പിരിമുറുക്കം ഒഴിവാക്കാനും യോഗ പരിശീലനം സഹായകമാകുമെന്നും യോഗ സംരക്ഷിക്കുന്നതു വഴി നമ്മുടെ പാരമ്പര്യമാണ് ഉയര്‍ത്തി കാട്ടുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.  ചടങ്ങില്‍ ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍, വിയറ്റ്‌നാം പ്രതിനിധികള്‍ എന്നിവര്‍ ഗവര്‍ണര്‍ക്ക് പുരസ്‌കാരം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ഇന്ത്യ, ദുബായ്, വിയറ്റ്‌നാം പ്രതിനിധികളുടെ ശ്രദ്ധേയമായ യോഗ്യാഭ്യാസ പ്രകടനങ്ങളോടുകൂടിയാണ് സമ്മേളനം അവസാനിച്ചത്.