കേരള ഗാന്ധി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌പെഷ്യന്‍ ഓണം മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കാര്യാലയത്തിന് എതിര്‍ വശത്തും തുടങ്ങി. മാനന്തവാടിയിലെ വില്‍പ്പന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെ വില്‍പ്പന മേള മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. 30 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നത്. ആഗസ്റ്റ് 28 വരെ മേള തുടരും.

മാനന്തവാടിയിലെ ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഖാദി ബോര്‍ഡ് മെമ്പറും മുന്‍ എം.പിയുമായ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. സമ്മാന കൂപ്പണ്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് എ.കെ ജയഭാരതി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി. വിജോള്‍, പി. കല്ല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സല്‍മാ മോയില്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ജോയ്‌സി ഷാജു, അസീസ് വാളാട്, ബി.എം വിമല, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത, മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി ബിജു, എം. രജീഷ്, എ.വി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

സുല്‍ത്താന്‍ ബത്തേരിയിലെ ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന ഖാദി ബോര്‍ഡ് മെമ്പറും മുന്‍ എം.പിയുമായ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. സമ്മാന കൂപ്പണ്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത തുടങ്ങിയവര്‍ സംസാരിച്ചു.