ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന പ്ലംബര്‍ ജനറല്‍ ലെവല്‍ 4, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ഐ ടി ഐ സിവില്‍-സര്‍വേയര്‍ പാസ്സായവര്‍, ഡിപ്ലോമ സിവില്‍ പാസ്സായവര്‍ / ബിടെക് സിവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സര്‍വെയിങ് തുടങ്ങിയവയാണ് പരിശീലനങ്ങള്‍.

പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന സൂപ്പര്‍വൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകള്‍ www.iiic.ac.in. മുഖേനയും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 25. ഫോണ്‍: 8078980000.