കരുനാഗപ്പള്ളി പാറ്റോലിതോട് നവീകരണ പദ്ധതിക്ക് നബാര്‍ഡിന്റെ 5.65 കോടി രൂപ അനുമതി. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 3.95 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 1.70 കോടി രൂപയുമാണ് അനുവദിച്ചത്. കാര്‍ഷിക ഉപയോഗത്തിനായി ജലസേചന സൗകര്യം, സമീപ പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിവാക്കുക എന്നിവയാണ് പദ്ധതിയില്‍ നടപ്പാക്കുക. തോടിന്റെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കും.
ഓച്ചിറ മുതല്‍ കന്നേറ്റി കായലില്‍ അവിസാനിക്കുന്ന തോട് നാല് വില്ലേജുകളിലൂടെയും കരുനാഗപ്പള്ളി നഗരസഭയിലൂടെയുമാണ് കടന്ന് പോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പാറ്റോലിതോട് പ്രധാന ജലസ്രോതസായി മാറുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ ആരംഭിക്കുമെന്നും സി ആര്‍ മഹേഷ് എം എല്‍ എ അറിയിച്ചു.