ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലയിലുള്ള ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കായി (എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ) ഒക്ടോബര്‍ 19 രാവിലെ 11ന് ‘മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും’ എന്ന വിഷയത്തില്‍ ജില്ലാതല എഴുത്തു പരീക്ഷ നടത്തും
ഓരോ സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.
ജില്ലാതലത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമിനെ കേരള ഖാദി വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് ഒക്ടോബര്‍ 25ന് നടത്തുന്ന സംസ്ഥാന ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
നിബന്ധനകള്‍ : പങ്കെടുക്കുന്ന ടീമുകള്‍ നിര്‍ബന്ധമായും സ്കൂള്‍ ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍ ന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് അണ് എയ്ഡഡ് സ്കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മലയാളത്തിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 18ന് മുമ്പായി നേരിട്ടോ 0474 2743587 നമ്പരിലോ, poklm@kkvib.org വഴിയോ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം